Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay Hydrated

Doctor Speaks

ചൂടിനെ പേടിക്കണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

വേ​ന​ല്‍​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ചൂ​ടേ​റി​യ വെ​യി​ലാ​ണ്. ഈ ​സൂ​ര്യ ര​ശ്മി​ക​ള്‍ എ​ങ്ങ​നെ​യാ​ണ് ച​ര്‍​മ്മ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന​ത് എ​ന്ന് നോ​ക്കാം.​ സൂ​ര്യ ര​ശ്മി​ക​ള്‍ പ്ര​ധാ​ന​മാ​യും അഞ്ച് ത​രം ര​ശ്മി​ക​ള്‍ ആ​ണ് (ത​രം​ഗ ദൈ​ര്‍​ഘ്യ​മ​നു​സ​രി​ച്ച്).

ഓ​സോ​ണ്‍ പാ​ളി​ക​ള്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ങ്ങ​ളാ​യി കു​റ​ഞ്ഞു വ​രു​ന്നു. ത​ല്‍​ഫ​ല​മാ​യി ആ ​ര​ശ്മി​ക​ള്‍ കൂ​ടു​ത​ലാ​യി ന​മ്മ​ളി​ൽ പ​തി​ക്കു​ന്നു. ഓ​സോ​ണ്‍ പാ​ളി​ക​ളു​ടെ നേ​ര്‍​മ്മ ത്വ​ക്കി​നെ​യും നേ​ത്ര​പ​ട​ല​ങ്ങ​ളെ​യും ബാ​ധി​ക്കും.

ത​രം​ഗ ദൈ​ര്‍​ഘ്യം

1. അ​ള്‍​ട്രാ വ​യ​ല​റ്റ് - C (UVC) >290nm

2. അ​ള്‍​ട്രാ വ​യ​ല​റ്റ് - B (UVB) 290-320nm

3. അ​ള്‍​ട്രാ വ​യ​ല​റ്റ് - A (UVA) 320-400nm

ഇ​വ മൂ​ന്നും ന​ഗ്ന നേ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് കാ​ണാ​വു​ന്ന​ത​ല്ല.

4. പ്ര​ത്യ​ക്ഷ ര​ശ്മി​ക​ള്‍ - 400-700nm ത​രം​ഗ ദൈ​ര്‍​ഘ്യ​ത്തി​ലു​ള്ള​താ​ണ്.

5. ചൂ​ട് ന​ല്‍​കു​ന്ന ഇ​ന്‍​ഫ്രാ​റെ​ഡ് ര​ശ്മി​ക​ള്‍ > 700nm ത​രം​ഗ ദൈ​ര്‍​ഘ്യം ഉ​ള്ള​വ​യാ​ണ്.

സൂ​ര്യ ര​ശ്മി​യു​ടെ 95% UVA ര​ശ്മി​ക​ളാ​ണ്. ഭൂ​മി​യു​ടെ പ്ര​ത​ല​ത്തി​ല്‍ ഇ​ത് സൂ​ര്യോ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ ഇ​ത് പ​തി​ക്കു​ന്നു​ണ്ട്. 5% UVB ര​ശ്മി​ക​ളാ​ണ്. ഉ​ച്ച​സ​മ​യ​ത്താ​ണ് ഇ​ത് കൂ​ടു​ത​ല്‍ ഭൂ​മി​യി​ല്‍ പ​തി​ക്കു​ന്ന​ത്. UVC ആ​ക​ട്ടെ ഓ​സോ​ണ്‍ പാ​ളി​ക​ള്‍ അ​വ​യെ വ​ലി​ച്ചെ​ടു​ക്കു​ന്ന​ത് കൊ​ണ്ട് ഭൂ​മി​യി​ല്‍ പ​തി​ക്കു​ന്നി​ല്ല.

പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ പ​ല ഘ​ട​ക​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം സൂ​ര്യ​കി​ര​ണ​ങ്ങ​ള്‍ ത്വ​ക്കി​ല്‍ പ​തി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട് - കാ​ലാ​വ​സ്ഥ മാ​റ്റം, ഭൂ ​പ്ര​കൃ​തി, സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് സൂ​ര്യ​ര​ശ്മി ച​ര്‍​മ്മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കു​ന്നു.

ഫ​ല​ത്തി​ല്‍ UVAയും UVBയും ആ​ണ് തൊ​ലി​പ്പു​റ​ത്ത് രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ര​ശ്മി​ക​ള്‍. UVA, ത്വ​ക്കി​ന​ക​ത്തേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി, ച​ര്‍​മ്മ​ത്തി​ന് നി​റ​ഭേ​ദം ഉ​ണ്ടാ​ക്കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ത് സ്വാ​ധീ​നി​ക്കു​ക​യും അ​കാ​ല ജ​ര​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ല്‍ UVB ആ​ക​ട്ടെ, ത്വ​ക്കി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​വു​ള്ള​ത​ല്ല. അ​ത് ഉ​പ​രി​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ച​ര്‍​മ്മ​ത്തി​ന് ദോ​ഷ​ക​ര​മാ​യ പൊ​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. ത്വ​ക്കി​ലു​ണ്ടാ​കു​ന്ന അ​ര്‍​ബു​ദ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും, തൊ​ലി​യി​ല്‍ ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

സൂ​ര്യ​പ്ര​കാ​ശം മൂ​ലം ച​ര്‍​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍

1. പോ​ളി മോ​ര്‍​ഫ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ന്‍ Polymorphous Light eruption (PMLE)

ഏ​തു പ്രാ​യ​ക്കാ​രെ​യും ഇ​ത് ബാ​ധി​ക്കാം. പ്ര​ധാ​ന​മാ​യും 30-40 വ​യസിനി​ട​യി​ലു​ള്ള​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ​പെ​ടു​ന്ന​ത്. ഇ​ത് ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു പ്ര​തി​ഭാ​സ​മാ​ണ്.

സൂ​ര്യ​ര​ശ്മി ഒ​രു ആന്‍റി​ജ​നെ തൊ​ലി​യി​ല്‍ സൃ​ഷ്ടി​ക്കു​ക​യും അ​തി​നെ​തി​രാ​യി ച​ര്‍​മ്മം പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്നു. വ​സ്ത്രം കൊ​ണ്ട് മ​റ​യാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ ചൊ​റി​ച്ചി​ലും പാ​ടു​ക​ളും ഉ​ണ്ടാ​കു​ന്നു.

കൈ​ക​ളു​ടെ പു​റം ഭാ​ഗ​ങ്ങ​ളി​ല്‍, ക​ഴു​ത്തി​ന് പു​റ​കു​വ​ശ​ത്ത്, പാ​ദ​ങ്ങ​ളി​ല്‍ ഒ​ക്കെ​യാ​ണ് സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ക. മു​ഖ​ത്ത് വ​രു​ന്ന​ത് കു​റ​വാ​ണ്. അ​തി​ന് കാ​ര​ണം, നി​ര​ന്ത​രം സൂ​ര്യ​ര​ശ്മി​യേ​ല്‍​ക്കു​മ്പോ​ള്‍ അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​ന്‍ മു​ഖ​ത്തെ ച​ര്‍​മ്മ​ത്തി​നാ​വു​ന്നു എ​ന്ന​താ​ണ്.

പു​റ​മെ പു​ര​ട്ടാ​ന്‍ സ​ണ്‍​സ്‌​ക്രീ​ന്‍​സും (sun screens), സ്റ്റി​റോ​യി​ഡ് അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ന​ന​ല്ല​താ​ണ്.. ഉ​ള്ളി​ല്‍ സൊ​റാ​ല​ന്‍ ഗ്രൂ​പ്പി​ല്‍ പെ​ട്ട ഔ​ഷ​ധ​ങ്ങ​ള്‍, അ​സു​ഖം രൂ​ക്ഷ​മാ​ണെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്കാം.

2. ക്രോ​ണി​ക്, ആ​ക്റ്റി​നി​ക് ഡെ​ര്‍​മാ​റ്റൈ​റ്റി​സ് Chronic Actinic dermatitis

വ​സ്ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​റ​യാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ ച​ര്‍​മ്മ​ത്തി​ല്‍ ചൊ​റി​ച്ചി​ലും കു​രു​ക്ക​ളും ഉ​ണ്ടാ​കു​ന്നു. 50 വ​യ​സ്സു ക​ഴി​ഞ്ഞ​വ​രി​ലാ​ണ് കൂ​ടു​ത​ലും കാ​ണു​ന്ന​ത്. ത​ടി​പ്പും ചു​വ​പ്പും രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ല്‍, ഉ​ള്ളി​ല്‍ സ്റ്റീ​റോ​യ്ഡ് കൊ​ട​ക്കേ​ണ്ടി വ​ന്നേ​ക്കാം.

ശ​രീ​ര​ത്തി​ന്‍റെ പ​ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യു​ന്ന ശ​ക്ത​മാ​യ ചി​ല മ​രു​ന്നു​ക​ള്‍ സൈ​ക്ലോ​സ്പോ​റി​ന്‍, അ​സാ​ത​യോ​പ്രി​ന്‍ പോ​ലെ​യു​ള്ള​വ ചി​ല​പ്പോ​ള്‍ കൊ​ടു​ക്കാ​റു​ണ്ട്. പു​റ​കെ സ്റ്റീ​റോ​യ്ഡ് അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും, ടാ​ക്രോ​ലി​മ​സ് അ​ട​ങ്ങി​യ ലോ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കാം.

3. സോ​ളാ​ര്‍ അ​ര്‍​ട്ടി​ക്കേ​രി​യ Solar urticaria

സൂ​ര്യ​ര​ശ്മി പ​തി​ച്ചാ​ല്‍ ഉ​ട​നെ ശ​രീ​ര​ത്തി​ല്‍ ത​ടി​പ്പും ചു​വ​പ്പും ചൊ​റി​ച്ചി​ലും ചി​ല​രി​ല്‍ ക​ണ്ടു​വ​രു​ന്നു. UVA, UVB ര​ശ്മി​ക​ള്‍ കൂ​ടു​ത​ലു​ള്ള കാ​ലാ​വ​സ്ഥ​യി​ല്‍ ഇ​ത് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു. മി​ക്ക​വാ​റും എ​ല്ലാ​വ​രി​ലും കാ​ണും.

പ​ക്ഷെ ചി​ല​ര്‍​ക്ക് പ്ര​ശ്നം ക​ഠി​ന​മാ​വു​ക​യും തൊ​ലി ചെ​തു​മ്പ​ല്‍ പോ​ലെ ഇ​ള​കി പോ​വു​ക​യും വെ​ള്ള​മൊ​ലി​ക്കു​ക​യും ചെ​യ്യും. കു​റേ നാ​ള്‍ ഈ ​പ്ര​ക്രി​യ തു​ട​ര്‍​ന്ന് കൊ​ണ്ടി​രു​ന്നാ​ല്‍ തൊ​ലി വ​ല്ലാ​തെ വ​ര​ണ്ട്, ത​ടി​ച്ച്, ക​റു​ത്ത നി​റ​മാ​കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്.

ചൂ​ട് സ​മ​യ​ത്ത് ഈ ​അ​സു​ഖം സ്ഥി​ര​മാ​യി വ​രു​ന്ന​വ​രി​ല്‍ വ​സ്ത്രം​കൊ​ണ്ട് മ​റ​യു​ന്ന ഭാ​ഗ​ത്തും ഈ ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്നു. ചി​ല​ര്‍​ക്ക് ഇ​ത് ശ​രീ​ര​മാ​സ​ക​ലം വ​രു​ന്ന​താ​യും ക​ണ്ടു​വ​രു​ന്നു.

4. ഫോ​ട്ടോ ടോ​ക്സി​സി​റ്റി Photo toxicity

ചി​ല ഔ​ഷ​ധ​ങ്ങ​ള്‍, ക​ഴി​ക്കു​ന്ന​വ​രി​ല്‍ സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​മ്പോ​ള്‍ ശ​രീ​രം പ്ര​തി​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും ച​ര്‍​മ്മ​ത്തി​ല്‍ ചു​വ​പ്പ്, ത​ടി​പ്പ് ചൊ​റി​ച്ചി​ല്‍, കു​രു​ക്ക​ള്‍, എ​രി​ച്ചി​ലോ​ട് കൂ​ടി​യ ത​ടി​പ്പു​ക​ള്‍ എ​ന്നി​വ കാ​ണു​ക​യും ചെ​യ്യും. ചി​ല​രി​ല്‍ ചെ​റി​യ കു​മി​ള​ക​ളും പൊ​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​കും. വെ​യി​ലേ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

വേ​ദ​ന​സം​ഹാ​രി​ക​ള്‍, ആ​ന്‍റി​ബ​യോ​ട്ടി​ക്സ്, ഹെ​യ​ര്‍ ഡൈ​ക​ള്‍, ചി​ല​ത​രം പെ​ര്‍​ഫ്യൂ​മു​ക​ള്‍, നാ​ര​ങ്ങ പോ​ലെ പു​ളി കൂ​ടു​ത​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഇ​വ​യാ​ണ് പൊ​തു​വെ ഈ ​ച​ര്‍​മ്മ​രോ​ഗം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​ന് സ്റ്റീ​റോ​യ്ഡ് അ​ട​ങ്ങി​യ ഗു​ളി​ക​ക​ള്‍ ന​ല്‍​കേ​ണ്ടി​വ​രും. പു​റ​മെ പു​ര​ട്ടാ​ന്‍ സ​ണ്‍​സ്‌​ക്രീ​നു​ക​ളും ആ​വ​ശ്യ​മാ​ണ്.

5. ഫോ​ട്ടോ അ​ല​ര്‍​ജി Photo allergy

ഇ​തു വ​ള​രെ താ​മ​സി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഒ​രു പ്ര​തി​ഭാ​സ​മാ​ണ്. ചി​ല​ത​രം സു​ഗ​ന്ധ ലേ​പ​ന​ങ്ങ​ള്‍, ആ​ന്‍റിബ​യോ​ട്ടി​ക് ഓ​യി​ന്‍​മെ​ന്‍റു​ക​ള്‍, ചി​ല​ത​രം സോ​പ്പു​ക​ള്‍ ഇ​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഇ​വ​യ്ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യും സൂ​ര്യ​പ്ര​കാ​ശം അ​തി​നെ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ഇ​വ ഉ​പ​യോ​ഗി​ച്ച് കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടാ​യി​രി​ക്കും ഈ ​ച​ര്‍​മ്മ​രോ​ഗം ഉ​ണ്ടാ​കു​ന്ന​ത് അ​തു​കൊ​ണ്ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്രം ക​ണ്ടു ചി​കി​ത്സി​ക്കാ​തെ രോ​ഗി​യോ​ട് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളു​ടെ ഒ​ക്കെ വി​വ​ര​ങ്ങ​ള്‍ ന​ന്നാ​യി ചോ​ദി​ച്ച​റി​യേ​ണ്ട​ത് അ​ത്യാ​വ​ശ്യാ​ണ്.

Photo patch test എ​ന്ന ഒ​രു test ന​ട​ത്തി​യാ്‍ ഈ ​രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും. സ്റ്റീ​റോ​യ്ഡ് ലേ​പ​ന​ങ്ങ​ള്‍ പു​റ​മേ പു​ര​ട്ടു​ക​യും ഉ​ള്ളി​ല്‍ സ്റ്റി​റോ​യ്ഡ് ഗു​ളി​ക​ക​ള്‍ കൊ​ടു​ക്കു​ക​യും വേ​ണ്ടി​വ​രും.

സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​ള്ള ച​ര്‍​മ്മ​രോ​ഗ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് എ​ങ്ങ​നെ?

1. വി​വ​ര​ശേ​ഖ​ര​ണം

രോ​ഗി​യു​ടെ അ​സു​ഖ​ത്തി​ന്‍റെ കാ​ല​യ​ള​വ്, എ​ന്ന് തു​ട​ങ്ങി, എ​ത്ര നാ​ള്‍ നീ​ണ്ടു​നി​ന്നു തു​ട​ങ്ങി വി​ശ​ദ​മാ​യി​ത്ത​ന്നെ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യേ​ണ്ട​തു​ണ്ട്. കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഇ​തു​പോ​ലെ ഉ​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്ക​ണം.

കാ​ര​ണം ചി​ല ജ​നി​ത​ക രോ​ഗ​ങ്ങ​ള്‍, eg: SLE, Porphyria ഉ​ള്ള​വ​രി​ല്‍ ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാ​റു​ണ്ട്. രോ​ഗി​യു​ടെ ജോ​ലി അ​ത്യാ​വ​ശ്യ​മാ​യി ചോ​ദി​ച്ച​റി​യേ​ണ്ട​താ​ണ്. പു​റം​സ്ഥ​ല​ത്ത്, കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​സു​ഖം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഏ​തെ​ങ്കി​ലും രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളോ ഔ​ഷ​ധ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷ​മാ​ണോ ഈ ​ച​ര്‍​മ്മ​രോ​ഗം വ​ന്ന​ത് എ​ന്ന​തും തീ​ര്‍​ച്ച​യാ​യും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.

2. പ​രി​ശോ​ധ​ന

ശ​രീ​രം മു​ഴു​വ​ന്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്. വെ​യി​ല്‍ അ​ധി​കം കൊ​ള്ളാ​ത്ത ഇ​ട​ങ്ങ​ളാ​യ ക​ണ്‍​പോ​ള​ക​ള്‍, ചെ​വി​യു​ടെ പു​റ​കു​വ​ശം, ചു​ണ്ടി​ന് കീ​ഴ്വ​ശം ഇ​വി​ടെ​യൊ​ന്നും ത​ടി​പ്പു​ക​ള്‍ കാ​ണാ​നി​ട​യി​ല്ല.. വ​സ്ത്രം കൊ​ണ്ട് മ​റ​ച്ച ഭാ​ഗ​ങ്ങ​ളു പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഇ​ത് സൂ​ര്യ​ര​ശ്മി ഏ​ല്‍​ക്കു​ന്ന​ത് കൊ​ണ്ട് ഉ​ണ്ടാ​യ​താ​ണോ എ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​നാ​വും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രി​യാ​യി പ​രി​ശോ​ധി​ച്ചാ​ല്‍, ഇ​ത് ഏ​ത് വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ഫോ​ട്ടോ ഡെ​ര്‍​മ​റ്റോ​സ​സ് ആ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നാ​വും. എ​ന്നി​ട്ടും ശ​രി​യാ​യ ഒ​രു Diagnosis എ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ Skin biopsy ചെ​യ്താ​ല്‍ രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കും.

അ​തി​ന്‍റെ കൂ​ടെ ര​ക്ത​പ​രി​ശോ​ധ​ന​ക​ള്‍, പാ​ച് ടെ​സ്റ്റ് എ​ന്നി​വ​യും ന​ട​ത്ത​ണം. രോ​ഗ​നി​ര്‍​ണ​യ​ത്തി​ന് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ വ​ള​രെ സ​ഹാ​യ​ക​മാ​ണ്.

ചി​കി​ത്സ

1. രോ​ഗി​യെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക

10 മു​ത​ൽ 4 വ​രെ വെ​യി​ല്‍ ഒ​ഴി​വാ​ക്കു​ക . UV radiation ഏ​റ്റ​വും അ​ധി​ക​മു​ള്ള സ​മ​യ​മാ​ണി​ത്. കു​ട, തൊ​പ്പി, സ​ണ്‍​ഗ്ലാ​സ്, ശ​രീ​രം ന​ന്നാ​യി മ​റ​യു​ന്ന കോ​ട്ട​ണ്‍ ഉ​ടു​പ്പു​ക​ള്‍, ക​ടു​ത്ത നി​റ​മു​ള്ള തു​ണി​ക​ള്‍ ഇ​വ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ​യു​ക.

സാ​ധാ​ര​ണ ഗ്ലാ​സി​ല്‍ ക​റു​ത്ത Film ഒ​ട്ടി​ച്ചാ​ല്‍ UVA, UVB ര​ശ്മി​ക​ളെ ത​ട​യാ​നാ​കും. ഓ​ഫീ​സു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. സ്ഥി​ര​മാ​യി സ​ണ്‍​സ്‌​ക്രീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക Para amino Benzoic Acid, Zinc oxide വെ​വ്വേ​റെ​യോ ഒ​ന്നി​ച്ചോ ഉ​പ​യോ​ഗി​ച്ചാ​ല്‍ ഒ​ര​ള​വ് വ​രെ ഈ ​ച​ര‍​മ്മ​രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നാ​വും.​

വെ​യി​ലേ​ല്‍​ക്കു​ന്ന​തി​ന് 20-30 മി​നി​റ്റ് മുമ്പ് ​ഇ​ത് പു​ര​ട്ട​ണം മൂ​ന്ന് നാ​ല് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് വീ​ണ്ടും പു​ര​ട്ട​ണം. ന​ല്ല അ​ള​വി​ല്‍, വെ​യി​ലേ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പു​ര​ട്ടേ​ണ്ടി​വ​രും.

പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗങ്ങ​ള്‍ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ന്ന​തും ഒ​രു ചി​കി​ത്സ​യാ​ണ്. ബീ​റ്റാ ക​രോ​ട്ടി​ന്‍, ക്ലോ​റോ​ക്വി​ന്‍, ഇ​വ​യൊ​ക്കെ ഉ​ള്ളി​ല്‍ ക​ഴി​ക്കു​ന്ന സ​ണ്‍​സ്‌​ക്രീ​ന്‍​സ് ആ​ണ്. ഇ​തു​പോ​ലെ​യൊ​ക്കെ ശ്ര​ദ്ധി​ച്ചാ​ല്‍ ചൂ​ടു കൂ​ടു​ത​ലു​ള്ള വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ ച​ര്‍​മ്മ​രോ​ഗ​ങ്ങ​ളെ ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​വും.

അ​ള്‍​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ളി​ല്‍ നി​ന്ന് പൂ​ര്‍​ണ്ണ പ​രി​ര​ക്ഷ​ണം ന​ല്‍​കാ​നു​ള്ള ഒ​രു സ​ണ്‍​സ്‌​ക്രീ​ന്‍ ത​യ്യാ​റാ​ക്കി എ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഇ​പ്പോ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ട്.. ഉ​ള്ളി​ല്‍ ക​ഴി​ക്കാ​വു​ന്ന ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ളി​ല്‍ ഏ​റ്റ​വും പ്ര​യോ​ജ​ന​ക​ര​മാ​യ​ത് Vitamin C, Vitamin E, ബീ​റ്റാ ക​രോ​ട്ടി​നു​മാ​ണ്.

വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യു​ള്ള വ​സ്ത്ര​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്നു​ണ്ട്.

വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.

Latest News

Corehub Up